ബിജോയ് നമ്പ്യാരും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു

തമിഴ് സിനിമ മേഖലയിലെ പ്രധാന നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി. താര പരിവേഷമില്ലാതെ ഏത് റോളും താൻ ചെയ്യുമെന്ന് അദ്ദേഹം നേരത്തെ തെളിയിച്ചു കഴിഞ്ഞു. വിജയ് ചിത്രം മാസ്റ്ററിൽ വില്ലനായി എത്തുന്ന അദ്ദേഹം തെലുങ്കിലും വില്ലനായി അഭിയനയിച്ചുകഴിഞ്ഞു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിൽ വിജയ് സേതുപതി നായകനായി എത്തുന്നു എന്നതാണ്. ബിജോയ് നമ്പ്യാരുടെ ആദ്യ ഹ്രസ്വചിത്രം റിഫ്‌ളെക്ഷന്‍സില്‍ മോഹന്‍ലാലായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

വിക്രം നായകനായ ഡേവിഡ്, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ബിജോയ് വീണ്ടും ഹ്രസ്വ ചിത്രം എടുക്കാനുള്ള തിരക്കിലാണ്. തമിഴ്‌നാട്ടില്‍ ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ആകും ഹൃസ്വ ചിത്രത്തിൻറെ ചിത്രീകരണം ആരംഭിക്കുക. വിജയ് സേതുപതിയുടെ മാസ്റ്റർ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!