സുഹൃത് വലയത്തില്‍ നിങ്ങളുടെ പ്രായത്തിലുളള എല്ലാവരും ലൈംഗികജീവിതം അറിഞ്ഞിട്ടുളളവരും നിങ്ങള്‍ക്ക് ആ അനുഭവം ഇല്ലെന്നും കരുതുക. സുഹൃത്തുക്കളുടെ അനുഭവകഥകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും അതൊന്നറിയണമെന്ന ആഗ്രഹം സ്വാഭാവികം മാത്രമാണ്.
എന്നാൽ സുഹൃത്തുക്കള്‍ക്കിടയില്‍ കന്യക നിങ്ങള്‍ മാത്രമാണെന്ന അറിവ് നിങ്ങളെ അലട്ടുന്നുണ്ടോ?, സെക്സ് എന്തെന്നറിയാനുളള ആഗ്രഹം വല്ലാതെ മനസിലുയരുന്നുണ്ടോ? , നിങ്ങള്‍ക്കും ലൈംഗികാനുഭവമുണ്ടെന്ന് വരുമ്പോള്‍ സൗഹൃദസംഘത്തില്‍ കൂടുതല്‍ അംഗീകാരം കിട്ടുമെന്ന് തോന്നുന്നുണ്ടോ?, സെക്സിലേര്‍പ്പെട്ടില്ലെങ്കില്‍ പങ്കാളി നിങ്ങളെ ഉപേക്ഷിക്കുമെന്ന ഭീതി നിങ്ങള്‍ക്കുണ്ടോ?, സെക്സിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കൂടുതല്‍ മുതിര്‍ന്നുവെന്ന ബോധം ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?, തികച്ചും നെഗറ്റീവായ ഈ കാരണങ്ങളേതെങ്കിലും നിങ്ങളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നുവെങ്കില്‍, സെക്സിലേര്‍പ്പെടാനുളള സമയം ആയിട്ടില്ല എന്നാണ് അര്‍ത്ഥം