ആഗ്രഹിക്കുന്ന പോലെയൊരു ലൈംഗികജീവിതം പലർക്കും ലഭിക്കുന്നില്ല

ദാമ്പത്യത്തിൽ ലൈംഗികതയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. അശാസ്ത്രീയമായ ലൈംഗിക അറിവുകളും തെറ്റിദ്ധാരണയും പലപ്പോഴും ദാമ്പത്യത്തിന്റെ താളം തെറ്റിക്കാനിടയുണ്ട്. ആഗ്രഹിക്കുന്ന പോലെയൊരു ലൈംഗികജീവിതം ലഭിക്കുന്നില്ലെന്നാണ് പലരുടെയും പൊതുവായുള്ള പരാതി. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളുടെ യഥാർഥ കാരണം കണ്ടെത്താൻ ശ്രമിക്കാതെ പങ്കാളികൾ തമ്മിൽ പരസ്പരം കുറ്റപ്പെടുത്തുന്നത് ദാമ്പത്യജീവിതത്തിന്റെ ഊഷ്മളത കെടുത്തും.

സംതൃപ്തിയില്ലാത്ത ലൈംഗിക ജീവിത്തിനു കുറ്റം പറയേണ്ടത് നിങ്ങളുടെ പങ്കാളിയെയല്ല മറിച്ചു സമയത്തെയാണെന്ന് പഠനം പറയുന്നു. സ്ത്രീയുടെയും പുരുഷന്റെയും സെക്സ് ഡ്രൈവ് അല്ലെങ്കില്‍ ലൈംഗികതാൽപര്യങ്ങള്‍ ഉണരുന്ന സമയത്തിന്റെ വ്യത്യാസം തന്നെയാണ് മിക്കപ്പോഴും പലരുടെയും ലൈംഗിക ജീവിതത്തിന്റെ രസം കെടുത്തുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!