വാറ്റുചാരായക്കാരി എന്നാണ് ആളുകള്‍ തന്നെ വിളിക്കുന്നതെന്ന് സീരിയൽ താരം സരിത ബാലകൃഷ്ണന്‍

നിരവധി സീരിയലുകളിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും അറിയപ്പെടുന്ന താരമാണ് സരിത ബാലകൃഷ്ണന്‍. സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റുചാരായക്കാരി സുജ എന്ന കഥാപാത്രത്തിലൂടെയാണ് സരിതയെ മലയാളികള്‍ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോഴും പുറത്തു ഇറങ്ങുമ്പോഴെല്ലാം വാറ്റുചാരായക്കാരി പോകുന്നുവെന്നാണ് ആളുകള്‍ പറയുന്നതെന്ന് സരിത പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സരിത തന്റെ അഭിനയജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്. നൃത്തം ഇഷ്ടപ്പെടുന്ന താരം പലപ്പോഴും വേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. 50 ഓളം സീരിയലുകളില്‍ അഭിനയിച്ച സരിത നെഗറ്റീവ്, കോമഡി ഉള്‍പ്പടെയുള്ള വേഷങ്ങളില്‍ തിളങ്ങി. പ്രശസ്തതാരം തെസ്നിഖാന്‍ വഴിയാണ് ചാരുലതയെന്ന ആദ്യത്തെ സീരിയലില്‍ അഭിനയിച്ചത്. കോമഡി ഷോകളിലും നിറസാന്നിധ്യമാണ് ഇവർ. നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് പ്രേക്ഷകരില്‍ നിന്ന് കൂടുതല്‍ പ്രതികരണം ഉണ്ടാവുന്നത് എന്നാണ് സരിത പറയുന്നത് . അതുകൊണ്ടുതന്നെ നെഗറ്റീവ് കഥാപാത്രങ്ങളോടാണ് കൂടുതല്‍ ഇഷ്ടം. വ്യത്യസ്ത റോളുകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്.പക്ഷെ അവസരം ലഭിച്ചിട്ടില്ല. ഇപ്പോള്‍ നെഗറ്റീവ്, കോമഡി ഇവ രണ്ടും മാറി മാറി ചെയ്യുന്നു. ഭിക്ഷക്കാരി, അന്യ ഭാഷയില്‍ സംസാരിക്കുന്നതരത്തിലുള്ള കഥാപാത്രം ഇങ്ങനെയൊക്കെ ചെയ്യാന്‍ ഇഷ്ടമാണ്. അതിനായി കാത്തിരിക്കുന്നുവെന്നും സരിത പറയുന്നു.
ഭര്‍ത്താവ് അനുരാഗിന് സ്‌കിറ്റിനോടൊന്നും അത്ര താല്പര്യമില്ല. പക്ഷെ നല്ല കോമഡിയുള്ള സ്‌കിറ്റുകള്‍ ഞാന്‍ നിര്‍ബന്ധിച്ച് പിടിച്ചിരുത്തിയാല്‍ കാണും.സരിതയുടെ മകന്‍ കൃഷ്ണമൂര്‍ത്തി നല്ല സപ്പോര്‍ട്ടീവാണ്. മകനും ടെലിവിഷന്‍ രംഗത്തുണ്ട്. ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തരുന്നത് തന്റെ അമ്മയാണെന്നാണ് നടി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!