ദാമ്ബത്യ ജീവിതത്തില്‍ ചുംബനത്തിന് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. പലരീതിയില്‍ പങ്കാളിയോട് സ്നേഹം പ്രകടിപ്പിക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗം പങ്കാളിക്ക് നല്കുന്ന ഒരു ചുംബനം ആണ്. ശാരീരികവേഴ്ചയുടെ അളവും അതിന്റെ ആയുസും നിര്‍ണയിക്കാന്‍തന്നെ ഒരു ചുംബനത്തിന് കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുംബനം ഒഴിവാക്കി ലൈംഗിക ബന്ധത്തതില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ആലോചിക്കാന്‍ കഴിയില്ല.
പങ്കാളിയോടുള്ള തന്റെ അഭിനിവേശവും പ്രണയവും ഒരു ചുംബനം നന്നായി പ്രതിഫലിപ്പിക്കുന്നു. ചുംബനം പരസ്പരമുള്ള കാമാസക്തിക്ക് വഴിയൊരുക്കുന്നു. ചുംബനത്തിലൂടെ തലച്ചോറില്‍ ഡോപമീന്‍ കൂട്ടുകയും അതു വഴി ശാരീരിക പ്രണയത്തിനു വഴിയൊരുക്കുന്നു.