നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റാത്ത് അകേലി ഹേ. കാസ്റ്റിംഗ് സംവിധായകൻ ഹണി ട്രെഹാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമ്പന്നനായ ഒരു ഭൂവുടമയുടെ കൊലപാതകം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജാട്ടിൽ യാദവ് എന്ന പോലീസുകാരനായി നവാസുദ്ദീൻ ചിത്രത്തിൽ എത്തുന്നു. ചിത്രത്തിൻറെ ട്രെയ്ലർ റിലീസ് ചെയ്തു.
ചിത്രം നേരിട്ട് നെറ്റ്ഫ്ലിക്സിൽ ആണ് റിലീസ് ചെയ്യുന്നത്. റോണി ആണ് ചിത്രം നിർമിക്കുന്നത്. സേക്രഡ് ഗെയിമിന് ശേഷം നവാസ് നവാസുദ്ദീൻ നെറ്ഫ്ലിക്സുമായി ചേർന്ന് അഭിനയിക്കുന്ന ചിത്രമാണിത്. ശ്വേത ത്രിപാഠി, ഇല അരുൺ, ശിവാനി രഘുവാൻഷി, ആദിത്യ ശ്രീവാസ്തവ, ടിഗ്മാൻഷു ദുലിയ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജൂലൈ 31 ന് ചിത്രം റിലീസ് ചെയ്യും