യുവതാരം നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല’ എന്നാണ് ചിത്രത്തിന്റെ പേര്. നിവിൻ പോളിയുടെ കരിയറിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ആണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.
പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ റോണി മാനുവൽ ജോസഫ് ആണ് സംവിധായകൻ. നിവിന്റെ മൂന്നാമത് ഹോം പ്രൊഡക്ഷൻ കൂടിയാണ് ഈ ചിത്രം. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.
രവി മാത്യു പ്രൊഡക്ഷൻസുമായി ചേർന്നാണ് നിവിന്റെ മൂന്നാം നിർമാണ സംരംഭം. അനീഷ് രാജശേഖരനും റോണി മാനുവൽ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.