യോനിയുടെ ഉപരിതലത്തിലുള്ള മൂന്നിലൊരു ഭാഗം സങ്കോചിക്കുകയും അതിെൻറ ഫലമായി യോനീനാളം അടഞ്ഞിരിക്കുകയും ചെയ്യും. അതുെകാണ്ട് ലിംഗം ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ സാധിക്കില്ല. ബന്ധപ്പടാൻ ശ്രമിക്കുമ്പോൾ തുടകൾ ചേർത്ത് അമർത്തിപ്പിടിച്ച് പങ്കാളിയെ തള്ളിമാറ്റുകയോ പുറകിലേക്ക് സ്വയം മാറുകയോ ചെയ്യും ചിലർ.
ഫോർപ്ലേ നന്നായി ആസ്വദിച്ച് ഒടുവിൽ ലൈംഗികബന്ധത്തിലേക്ക് കടക്കുമ്പോഴായിരിക്കും ചിലരിൽ ഭാവമാറ്റമുണ്ടാവുക. ചിലർ ഭയന്ന് നിലവിളിക്കും. വിരലു കെണ്ടു പോലും യോനീ ഭാഗത്ത് സ്പർശിക്കാൻ അനുവദിക്കില്ല. മന:ശാസ്ത്രചികിത്സയിലൂടെ പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിയും.