ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായ ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസർ റിലീസ് ചെയ്തു. ബയോസ്കോപ് ടാകീസിന്റെ ബാനറിൽ രാജീവ്കുമാർ നിർമിക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പറയുന്നു. ദീപക് പറമ്പോലും പ്രയാഗ മാർട്ടിനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. എ. ശാന്തകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്ത്ത്. ചിത്രത്തിന്റെ സംഗീതം സച്ചിൻ ബാലുവാണ്. ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു എന്നിങ്ങനെ ഒരു താരനിരതന്നെ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം എത്തുന്നത്.
അന്റോണിയോ മിഖായേൽ ഛായാഗ്രാഹകനും വി. സാജൻ എഡിറ്ററുമാണ്. വയലാർ ശരത് ചന്ദ്ര വർമ്മ, അൻവർ അലി, മനു മഞ്ജിത്, എ ശാന്തകുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.