വിഷ്‌ണു വിശാല്‍ ചിത്രം എഫ്‌ഐആര്‍ ; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

രാക്ഷസനു ശേഷം വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് എഫ്‌ഐആര്‍(FIR). ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഗൗതം മേനോനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മനു ആനന്ദ് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതം മേനോന്റെ അസോസിയേറ്റായിരുന്ന മനു ആനന്ദ്. മഞ്ജിമ മോഹന്‍, റേബ മോണിക്ക ജോണ്‍, റൈസ വില്‍സണ്‍, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സുജാത പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ആനന്ദ് ആണ് ചിത്രം നിര്‍മിക്കുന്നത്.

2018ഇല്‍ തമിഴ് ബോക്സ്‌ ഓഫീസ് അടക്കി വാണ സിനിമ തന്നെയായിരുന്നു രാക്ഷസന്‍. തമിഴ് സിനിമാ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ പാതയിലൂടെ പ്രേക്ഷകരെ കൊണ്ടുപോയ സിനിമയായിരുന്നു അത്. രാക്ഷസന് ശേഷം വിഷ്ണുവിന്‍റെ പുതിയ ചിത്രമെത്തുമ്ബോള്‍ ആരാധകര്‍ക്ക് പ്രതീക്ഷ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!