സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഒരു ഭാഗമാണ് വജൈന അഥവാ യോനി. സ്ത്രീകളിൽ ഒട്ടനവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്, മറ്റുള്ളവരോടോ ഡോക്ടറോടോ ചോദിക്കാൻ പോലും കഴിയാത്തവർ ഉണ്ട്. ഇതുകൊണ്ടുതന്നെ യോനിയാരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിയ്ക്കേണ്ടതും അത്യാവശ്യമാണ്.
യോനി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാകാനും അതുവഴി പല രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതകൾ കൂടുതലാണ്. യോനിയുടെ സ്വാഭാവിക വൃത്തി രീതികളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഇത് യോനിയാരോഗ്യത്തെ ബാധിയ്ക്കും. അണുബാധകൾക്ക് സാധ്യതയൊരുക്കും. യോനിയുടെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിയ്ക്കൂ.