യോനി കഴുകുമ്പോൾ മുൻപിൽ നിന്നും പുറകിലേയ്ക്കു കഴുകി വൃത്തിയാക്കണം. മൂത്രമൊഴിച്ചതിനു ശേഷം യോനീഭാഗം കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യം.ആർത്തവസമയത്ത് നാലു മണിക്കൂർ കൂടുമ്പോഴെങ്കിലും നാപ്കിൻ മാറണം. ലൈംഗികബന്ധത്തിനു ശേഷം വജൈനൽ ഭാഗം വൃത്തിയായി കഴുകണം. അല്ലെങ്കിൽ അണുബാധകൾ വരാനുള്ള സാധ്യത ഏറെയാണ്.
ലൈംഗികബന്ധത്തിനു ശേഷം മൂത്രമൊഴിയ്ക്കാൻ മറക്കരുത്. ഇളം ചൂടുവെള്ളമുപയോഗിച്ചു വജൈന കഴുകുക. ഇത് വജൈനയുടെ വൃത്തിയ്ക്കു പ്രധാനം അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് അത്യാവശ്യം. നല്ല പോലെ ഉണങ്ങിയ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിയ്ക്കുക. കോട്ടൻ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.