മലയാള ചിത്രം രണ്ടിൻറെ പൂജ നടന്നു

സുജിത് ലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രണ്ട്. വിഷ്‌ണു ഉണ്ണികൃഷ്ണൻ നായകനായി എത്തുന്ന ചിത്രത്തിൻറെ പൂജ നടന്നു. ഹെവൻലി മൂവീസിന്‍റെ ഓഫീസിൽ വെച്ച് പൂജ നടന്നു. പ്രജീവ് സത്യവ്രതന്റെ മാതാവ് പ്രകാശിനിയാണ് ആദ്യദീപം കൊളുത്തിയത്. പ്രകാശിനി, പ്രജീവ് സത്യവ്രതൻ , മിനി പ്രജീവ്, റിച്ചാർഡ് ജോൺ സത്യവ്രതൻ , സുജിത് ലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അന്ന രേഷ്മരാജൻ, ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഹെവൻലി മൂവീസിൻ്റെ ബാനറിൽ ഫൈനൽസിന്റെ വൻ വിജയത്തിന് ശേഷം പ്രജീവ് സത്യവർധൻ നിർമ്മിക്കുന്ന പുതിയ സിനിമയുടെ രചന ബിനുലാൽ ഉണ്ണിയുടേതാണ്. ഛായാഗ്രഹണം അനീഷ് ലാൽ, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, കലാസംവിധാനം അരുൺ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നിർവഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!