തന്റെ സിനിമയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ട് നീരജ് മാധവ് ; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

നീരജ് മാധവ് നായകനായ ഗൗതമന്റെ രഥം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത് . അതോടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് നീരജ് മാധവ് രംഗത്ത് വന്നിരിക്കുകയാണ്. സംവിധായകൻ ആനന്ദ് മേനോനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോയ്ക്കൊപ്പം നീരജിന്റെ ഹൃദയസ്പ‍ശിയായ പോസ്റ്റ് ഫേസ്ബുക്കിൽ തരംഗമാകുന്നു.

“സാറ്റലൈറ്റ് വാല്യു ഇല്ലാത്ത, കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ, ആദ്യ സിനിമ ചെയ്‌യുന്ന പുതിയ സംവിധായാകൻ, വിശ്വസിച്ചു കാശിറക്കിയ നിർമാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു എൻഡ് ക്രെഡിറ്റ് തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി” – നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!