പുരുഷന്മാര്ക്ക് ഉള്ള കാമാസക്തി അതേ അളവിൽ സ്ത്രീകൾക്കും ഉണ്ട്. എന്തു തരം ലൈംഗികതയാണ് നിങ്ങള്‍ക്ക് ആസ്വാദ്യകരം എന്ന് മനസിലാക്കുക. 15 ശതമാനം സ്ത്രീകള്‍ മാത്രമാണ് എപ്പോഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നത്. 30 ശതമാനത്തിന് ചുംബനമോ സ്പര്‍ശനമോ ഏല്ക്കുമ്പോള് ഉണ്ടാകുന്ന അനുഭൂതിയാണ് സെക്സ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
ശേഷിക്കുന്നവരില്‍ ഈ രണ്ട് അവസ്ഥകളും ഒരുമിച്ച് കാണപ്പെടുന്നു. ഇവയില്‍ ഏതാണ് നിങ്ങളുമായി യോജിക്കുന്നത് എന്ന് കണ്ടെത്തുക. ഒരു സ്ത്രീ മറ്റൊരു സ്ത്രീയില്‍ നിന്നും വ്യത്യസ്തയാണ്. ഇത് മനസിലാക്കുക.