മലയാളം വെബ് സീരിസ് ‘ഇൻസ്റ്റിഗ്രാമം’: ടീസർ കാണാം

ആസിഫ് അലി നായകനായി എത്തിയ ബിടെക് എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ മൃദുൽ നായർ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരിസ് ആണ് ‘ഇൻസ്റ്റിഗ്രാമം’. ജെ. രാമകൃഷ്ണ കുളുർ ,മൃദുൽ നായർ എന്നിവർ ചേർന്നാണ് വെബ് സീരിസിൻറെ രചന നിർവഹിച്ചിരിക്കുന്നത്. സീരിസിൻറെ ടീസർ പുറത്തിറങ്ങി. ഛായാഗ്രഹണം അരുൺ ജെയിംസ് ,പവി കെ. പവൻ ,ഡനേഷ് രവീന്ദ്രനാഥ് എന്നിവരും എഡിറ്റിംഗ് മനോജ് കുന്നോത്തും, സംഗീതം യാക്സാൻ ഗാരി പരേരിയാ, നേഹാ നായർ എന്നിവരുമാണ്.

ദീപക് പറംബോൾ , ബാലു വർഗ്ഗീസ് ,അർജ്ജുൻ അശോകൻ ,ഗണപതി ,സുധീഷ് സുധി, സാബു മോൻ , അബ്ദുസമദ് ,അലൻസിയർ ലേ ലോപ്പസ് ,ഗായത്രി അശോക് ,ജിലു ജോസഫ് ,അംബിക റാവു , കുളപ്പുള്ളി ലീല , അലസാൻഡ്ര ജോൺസൺ എന്നിവരാണ് സീരിസിലെ പ്രധാനതാരങ്ങൾ. അതിഥി താരങ്ങളായി സണ്ണി വെയ്ൻ ,സിന്ദ്ര ,സാനിയ ഇയ്യപ്പൻ എന്നിവരും ഈ വെബ് സിരിയലിൽ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!