‘വെള്ളേപ്പം’: ചിത്രത്തിൻറെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

മാധ്യമപ്രവർത്തകനും സിനിമ പ്രൊമോഷൻ രംഗത്തെ പ്രമുഖനുമായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളേപ്പം. ചിത്രത്തിൻറെ പുതിയ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. അക്ഷയ് രാധാകൃഷ്ണനും, നൂറിൻ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി ചിത്രം ഭക്ഷണവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം അക്ഷയ് അഭിനയിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവൻ ലാൽ ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ലീല എൽ ഗിരീഷ് കുട്ടൻ ആണ്. ചിത്രം നിർമിക്കുന്നത് ടി എം റഫീഖ് ആണ്. റോമ, ഷൈൻ ടോം ചാക്കോ,സാജിദ് യഹിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!