ദൃശ്യം താരം റോഷൻ ബഷീർ വിവാഹിതനാവുന്നു

‘ദൃശ്യം’ താരം റോഷൻ ബഷീർ വിവാഹിതനാവുന്നു. സാമൂഹ്യമാധ്യമത്തിലൂടെ റോഷൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്ത് അഞ്ചിനാണ് വിവാഹം. എൽ എൽബി ബിരുദധാരിയായ ഫര്‍സാനയാണ് വധു. മമ്മൂട്ടിയുടെ ബന്ധു കൂടിയാണ് ഫര്‍സാന. വിവാഹം വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണെന്ന് റോഷൻ പറഞ്ഞു. നടൻ കലന്തൻ ബഷീറിന്റെ മകനായ റോഷൻ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലെത്തിയ റോഷൻ ബഷീര്‍ ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായി.

ദൃശ്യത്തിന്റെ റീമേക്കുകളിലും റോഷൻ ബഷീര്‍ വേഷമിട്ടിട്ടുണ്ട്. തെലുങ്കിലും തമിഴിലും ദൃശ്യത്തില്‍ അഭിനയിച്ച റോഷൻ ബഷീര്‍ വിജയ്‍യുടെ ഭൈരവ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!