മരട് 357ന്‍റെ ടീസർ പുറത്തിറങ്ങി

പട്ടാഭിരാമന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “മരട് 357”.  മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അനൂപ് മേനോനും, ധർമജനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി.

https://www.youtube.com/watch?v=lv6n4qimvAQ&feature=youtu.be

ചിത്രത്തിൻറെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ദിനേശ് പള്ളത്താണ്. ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും ,സംഗീതം 4 മ്യൂസിക്സും , പശ്ചാത്തല സംഗീതം സാനന്ദ് ജോർജ്ജും ,കലാസംവിധാനം സഹസ് ബാലയും നിർവ്വഹിക്കുന്നു. മനോജ് കെ ജയൻ, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍, സാജില്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!