സുഷാന്ത് ചിത്രം ദിൽ ബെച്ചാര ഇന്ന് ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും

സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമാണ്  ദിൽ ബെച്ചാര.  ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന സഞ്ജന സംഘി സോഷ്യൽ മീഡിയയിൽ വാർത്ത പ്രഖ്യാപിച്ചു. മുകേഷ് ചബ്ര സംവിധാനം ചെയ്ത ദിൽ ബെച്ചാര ഇന്ന്  ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.

സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായി ദിൽ ബെച്ചാര അടയാളപ്പെടുത്തുമ്പോൾ സഞ്ജന സംഘി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ജൂൺ 14 നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. ഹോളിവുഡ് ചിത്രമായ ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസിന്റെ ഹിന്ദി അഡാപ്റ്റേഷനാണ് ദിൽ ബെച്ചാര, അതേ പേരിൽ ജോൺ ഗ്രീന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!