അഭിജിത്ത് ഭട്ടാചാര്യയുടെ മകന് കോവിഡ് സ്ഥിരീകരിച്ചു

ഗായകൻ അഭിജിത്ത് ഭട്ടാചാര്യയുടെ മകൻ ധ്രുവിന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ വീട്ടിൽ ക്വാറന്റൈനിലാക്കി. ധ്രുവ് രാജ്യത്തിനു പുറത്തുപോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും അഭിജിത്ത് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ചെറിയ ജലദോഷവും ചുമയും മാത്രമേ ധ്രുവിനുണ്ടായിരുന്നുള്ളൂവെന്നും വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു. അഭിജിത്തിനും കോവിഡ് പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഫലം നെഗറ്റീവാണ്. മുംബൈയിൽ റസ്റ്റോറന്റ് ഉടമയാണ് ധ്രുവ്. വരും ദിവസങ്ങളിലും ധ്രുവിന് കോവിഡ് പരിശോധനയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!