‘മൂത്തോന്‍’ ജൂലൈ 26ന് സീ കേരളത്തിൽ സംപ്രേഷണം ചെയ്യും

കൊച്ചി: നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ ആദ്യ മലയാള ചലച്ചിത്രമാണ് ടൊറോന്റോ ചലച്ചിത്ര മേളയിലടക്കം നല്ല അഭിപ്രായങ്ങൾ നേടിയ മൂത്തോൻ . തീയേറ്ററിലും സിനിമ വലിയ വിജയമായിരുന്നു. അനുരാഗ് കാശ്യപാണ് മൂത്തോനിൽ ഹിന്ദി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ഈ സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഈ സിനിമയിൽ അഭിനയം കണ്ടാണ് കശ്യപ് റോഷൻ മാത്യുവിനെ പുതിയ ഹിന്ദി ചലച്ചിത്രത്തിലേക്കു കഴിഞ്ഞ വർഷം ക്ഷണിച്ചത്.

ഈ ജൂലൈ 26 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് സീ കേരളം ചാനലിൽ മൂത്തോന്റെ ലോക ടെലിവിഷൻ പ്രീമിയർ ഒരുക്കിയിരിക്കുകയാണ്. സിനിമയിൽ  മഹത്തായ പത്തുവർഷം പൂർത്തിയാക്കിയ നടൻ നിവിൻ പോളിയോടുള്ള ആദരമായിട്ടാണ് സീ കേരളം ‘മൂത്തോൻ’ സംപ്രേഷണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!