ലൈംഗിക ബന്ധത്തിൽ പുസ്തകങ്ങളും സിനിമകളും പറയുന്നത് വിശ്വാസത്തിലെടുക്കാതിരിക്കുക. ഇത്തരം സിനിമകളും പുസ്തകങ്ങളും മിക്കപ്പോഴും സ്ത്രീലൈംഗികതയെ നിസ്സാരവല്‍ക്കരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നതിലും മേലേ എല്ലാം മറന്നുള്ള ഒരു ലൈംഗികാഘോഷം ഉണ്ട് എന്നത് പൂര്‍ണ്ണമായും തെറ്റായ ചിന്തയാണ്.
ലൈംഗികതയെപ്പറ്റിയുള്ള പല അസംബന്ധങ്ങളും കേട്ടാണ് നമ്മള് വളരുന്നത്. എന്നാല്‍ അവയെ കണക്കിലെടുക്കാതെ നിങ്ങള്‍ക്ക് തൃപ്തി നല്‍കുന്നത് എന്താണോ അത് ചെയ്യുക. നിങ്ങള്‍ ആരോഗ്യവതിയാണോ, എങ്കില്‍ സെക്സ് നന്നായി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും എന്ന് ഓർക്കുക.