നിങ്ങളുടെ ശരീരം ചെയ്യുന്ന പ്രവൃത്തിയും നിങ്ങളുടെ മനസ് അനുഭവിക്കുന്ന വികാരവും തമ്മില്‍ വേര്‍തിരിച്ചറിയുക. നിങ്ങളില്‍ ലൈംഗികവികാരം ഉണര്‍ന്നു എന്നതിനാല്‍ മാത്രം നിങ്ങള്‍ ബന്ധപ്പെടാന്‍ സജ്ജയാകുന്നില്ല. ശരീരവും മനസും പൂര്‍ണ്ണമായും ഒരുമിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്. മൂഡും സമയവും ശരിയാണെന്ന് ഉറപ്പാക്കുകയും വേണം.
ബന്ധപ്പെടാനാഗ്രഹിക്കുന്ന സമയം പ്രധാനമാണ്. നിങ്ങളില്‍ വികാരം ഉണര്‍ന്ന സമയമാണെങ്കില്‍ പങ്കാളിയുടെ കാമകേളികള്‍ നിങ്ങളെ രസിപ്പിക്കും. മറിച്ചാണെങ്കില്‍ അത് നിങ്ങളെ അസ്വസ്ഥയാക്കുകയായിരിക്കും ചെയ്യുക. അധികം പേരും സമ്മര്‍ദ്ദമില്ലാത്ത,ഏറെ കരുതലോടെയുള്ള കുസൃതി നിറഞ്ഞ സന്ദര്‍ഭങ്ങളിലാണ് ഉത്തേജിതരാകുന്നത്. ശാരീരിക ബന്ധം എന്നതുപോലെ തന്നെ ലൈംഗികതയില്‍ മാനസിക അടുപ്പം നല്കുന്ന അര്‍ത്ഥങ്ങളും കണ്ടെത്താന്‍ ശ്രമിക്കുക