നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. ഐശ്വര്യയാണ് വധു. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
2003ൽ പുറത്തിറങ്ങിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. 2015ൽ നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ തിരക്കഥ എഴുതിയ വിഷ്ണു പ്രേക്ഷക ശ്രദ്ധ നേടി . പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ച വിഷ്ണു മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന യുവ താരമായി മാറി . സിദ്ദീഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബിഗ് ബ്രദറാണ് വിഷ്ണുവിന്റെ ഏറ്റവും പുതിയ ചിത്രം.