കാഴ്ച, സ്പർശനം, ഗന്ധം, രുചി, ശ്രവണം എല്ലാം ലൈംഗികവികാരത്തെ ജനിപ്പിക്കുന്നതാണെങ്കിലും സ്പർശനമാണ് രതിസുഖത്തിന്റെ കേന്ദ്രബിന്ദു. രതിലീലകളിൽ പരസ്പരമുള്ള നഗ്നതാസ്വാദനം, ആലിംഗനം, നഖക്ഷതങ്ങൾ, സ്തനങ്ങളുടെ ലാളനയും പാനവും, സ്തനത്തിൽ കടിക്കുക, അധരം നുകരലും പല വിധ ചുംബനങ്ങളും, പരസ്പരമുള്ള ജനനേന്ദ്രിയ ചുംബനവും നുകരലും, ലിംഗത്തിലുള്ള സ്ത്രീയുടെ അംഗുലീലീലകൾ, മൃദുവായ തടവൽ തുടങ്ങി സ്ത്രീ പുരുഷന്മാർക്ക് രസം പ്രദാനം ചെയ്യുന്ന എന്തും മനോധർമ്മം.
മധുരസംസാരം, രതിഭാവനകൾ, ശൃംഗാരം, ചുംബനം, ആലിംഗനം, സ്പർശനം എന്നിവ ബാഹ്യകേളിയിൽ പെടുന്നു. ഇണയുടെ ചുണ്ട്, ചെവി, കഴുത്ത്, കക്ഷം, മാറിടം, പൊക്കിൾച്ചുഴി, നിതംബം, തുട, പാദം, ഭഗശിശ്നിക, ജി-സ്പോട്ട് തുടങ്ങിയ കാമോദ്ദീപമായ ഭാഗങ്ങളിൽ സ്പർശ്ശിക്കുന്നതും ലാളിക്കുന്നതും രതിലീല തന്നെ.