മലയാള ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി

ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോനാണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ലാല്‍ജോസിന്റെ ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി അഭിനയരംഗത്ത് തുടക്കം കുറിച്ചത്. രഞ്ജിത്തിന്റെ ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ പാർവ്വതി അവതരിപ്പിച്ചു. ‘പുത്തന്‍പണം’, ‘മധുരരാജ’, ‘പട്ടാഭിരാമന്‍’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!