കുനാൽ കെമ്മുവിന്റെ അടുത്ത ചിത്രം ലൂട്ട്കേസ് ജൂലൈ 31 ന് ഡിസ്നി + ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കും. ലൂട്ട്കേസും സുശാന്ത് സിംഗ് രജ്പുത്തിന്റെ ദിൽ ബെച്ചാര ഉൾപ്പെടെ ആറ് ചിത്രങ്ങളും സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്ത ലൂട്ട്കേസിൽ രസിക ദുഗൽ, ഗജ്രാജ് റാവു, രൺവീർ ഷോറി, വിജയ് റാസ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിലെ രണ്ടാമത്തെ വീഡിയൊ ഗാനം പുറത്തിറങ്ങി.
ലൂട്ട്കേസ് 2020 ഏപ്രിലിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു, കൊറോണ വൈറസ് പാൻഡെമിക് കാരണം തിയേറ്ററുകൾ അടച്ചിരിക്കുന്നതിനാൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. ലൂട്ട്കേസ്, ദിൽ ബെച്ചാര എന്നിവയ്ക്ക് പുറമെ, അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്, അജയ് ദേവ്ഗന്റെ നേതൃത്വത്തിലുള്ള ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ, ആലിയ ഭട്ടിന്റെ സഡക് 2, ഖുദാ ഹാഫിസ്, ദി ബിഗ് ബുൾ എന്നിവ ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.