മലയാള ചിത്രം ലാല്‍ബാഗിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും

പൈസാ പൈസായ്ക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ബാഗ്. മംമ്ത മോഹന്‍ ദാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ത്രില്ലര്‍ ചിത്രമാണിത് . ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും

ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുന്‍പും ശേഷവുമുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പൂര്‍ണമായും ബാംഗ്ളൂരില്‍ ആണ് സിനിമ ചിത്രീകരിച്ചത്. സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുല്‍ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സെലിബ്‌സ് ആന്‍ഡ് റെഡ്‌കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!