സെക്സ് രാത്രി തന്നെ വേണമെന്നു നിര്‍ബന്ധമില്ല. രാത്രി ജോലിയുള്ളവര്‍ക്കും പകല്‍ ഒരുമിച്ചിരിക്കുന്ന ദമ്പതികള്‍ക്കും പുലര്‍കാലങ്ങളിലും പകല്‍വേളകളിലും സെക്സ് ആസ്വദ്യകരമാക്കാവുന്നതാണ്. വേണ്ടത് പങ്കാളികളുടെ മനസ്സു മാത്രമാണ്. കൂടാതെ സെക്സിന് ഏറ്റവും മികച്ച സമയം പകല്നേരമാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും ഉണ്ട്. പകല്‍ സമയമുള്ള സെക്സിന് പ്രത്യേകിച്ച് പുലര്‍ക്കാല സെക്സിനു ഗുണങ്ങള്‍ ഏറെയാണ്.
രാവിലെ ലൈംഗികബന്ധത്തില്‍ ഏർപ്പെടുമ്പോള്‍ ഓക്സിടോക്സിന്‍ എന്ന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതു പങ്കാളികള്‍ക്കിടയിലെ അടുപ്പം തീവ്രമാക്കാന്‍ സഹായിക്കുന്നു. ഇത് ഇണയുമായി കൂടുതല്‍ ആത്മബന്ധം ഉണ്ടാക്കാന്‍ സഹായിക്കും. ഹൃദയധമനികളിലെ രക്തചക്രമണം ശരിയായി നടക്കാന്‍ പ്രഭാത സെക്സ് സഹായിക്കുന്നു. ലൈംഗികബന്ധത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിടോസിന്‍ ശരീരത്തിലെ സ്വഭാവിക വേദന സംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിപ്പിക്കും. അതുവഴി തലവേദന, ആര്‍ത്തവ അസ്വസ്ഥത, സന്ധിവേദന എന്നിവ കുറയ്ക്കും.