പ്രണവ് ചിത്രം ഹൃദയത്തിൽ 12 ഗാനങ്ങൾ

ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. ചിത്രത്തിൻറെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് ചിത്രത്തിൽ 12 ഗാനങ്ങൾ ഉണ്ട് എന്നതാണ്. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം . വിനീത് ശ്രീനിവാസനും, ഭാര്യ ദിവ്യയും പഠിച്ച കോളേജിൽ വച്ചാണ് ചിത്രത്തിന്റെ പകുതിയും ചിത്രീകരണം നടന്നത് എന്നാണ് റിപ്പോർട്ട്.

അജു വർഗ്ഗീസ് , വിജയരാഘവൻ ,അരുൺ കുര്യൻ ,ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിശാഖ് സുബ്രമണ്യം നിർമ്മാണവും, നോബിൾ ബാബു തോമസ് സഹനിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം മേരിലാൻഡ് സിനിമാസിൻറെ ബാനറിൽ ആണ് ഒരുങ്ങുന്നത്. .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!