പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ച അയ്യപ്പനും കോശിയും റിലീസിങ്ങിനൊരുങ്ങുകയാണ്. സച്ചി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലെത്തുന്നത്. സിനിമ അതിന്റെ അവസാന ഘട്ട പുരോഗമനത്തിലാണ്. ഈ സിനിമയിലെ പുതിയ ഗാനം ഇപ്പോൾ തരംഗമായിരിക്കുകയാണ്. ജേക്ക്സ് ബിജോയുടെ സംഗീതത്തില്‍ നഞ്ചമ്മയാണ് ഈ പാട്ട് പാടിയിരിക്കുന്നത്.
ഗാനത്തിന്റെ വരികളും നഞ്ചമ്മയുടേതാണ്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സംവിധായകന് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്.
സബ് ഇന്‍സ്പെക്ടറായ അയ്യപ്പന് നായരും പട്ടാളത്തില്‍ നിന്നും 16 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനും തമ്മിലുളള ശത്രുതയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന് രഞ്ജിത്തും പിഎം ശശീധരനും ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം.
രഞ്ജിത്ത്, സാബുമോന് അബ്ദുസമദ്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അനുമോഹന്‍, അജി ജോണ്‍, നന്ദു ആനന്ദ്, അന്ന രേഷ്മ രാജന്, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജേക്ക്സ് ബിജോയാണ് ചിത്രത്തിൽ സംഗീതമൊരുക്കിയിരിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ചെയ്തിരിക്കുന്നു.