തെലുങ്കിൽ പുതിയ ചിത്രവുമായി ദുൽഖർ സൽമാൻ

സമകാലിക സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ദുൽക്കർ സൽമാൻ ഇന്ന് തന്റെ 34-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ വൈജയന്തി മൂവിസും സ്വപ്‌ന സിനിമയും ദുൽഖറുമായി ഒന്നിച്ച് പുതിയ ചിത്രം നിർമിക്കുന്നു. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടി ആണ്.

സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദുൽക്കറിനെ ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് റാമായി കാണിക്കുന്നു, പോസ്റ്റ്കാർഡ് ചിത്രത്തിലെ സ്റ്റാമ്പ് അനുസരിച്ച് അദ്ദേഹം ജമ്മു കശ്മീരിൽ ആണെന്നും മനസിലാക്കാൻ കഴിയും. 1960 കളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം യുദ്ധകാലത്തെ ഒരു പ്രണയകഥയാണ് പറയുന്നത്.

വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞു, 2020 അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കും.പൂജ ഹെഗ്‌ഡെ ഈ ചിത്രത്തിൽ നായികയായി എത്തുമെന്ന് റിപ്പോർട്ട് ഉണ്ട്. :യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ എന്ന ടൈറ്റിലോടെയാണ് ആദ്യ പോസ്റ്റർ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!