കെ‌ജി‌എഫ് ചാപ്റ്റർ 2: പുതിയ പോസ്റ്റർ നാളെ റിലീസ് ചെയ്യും

പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കെ‌ജി‌എഫ്: ചാപ്റ്റർ 2. ഒക്ടോബർ 23 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ 29 ന് റിലീസ് ചെയ്യും എന്ന സംവിധായകൻ ട്വിറ്ററിലൂടെ അറിയിച്ചു.

‘കെജിഎഫ് 2’ ചിത്രത്തിൻറെ പ്രധാന ആകർഷണം സഞ്ജയ് ദത്ത് വില്ലനായി എത്തുന്നു എന്നതാണ്. അധീര എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ കന്നട ചിത്രമാണിത്. സാന്‍ഡല്‍വുഡിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലെത്തിയ കെജിഎഫ് സാങ്കേതിക പരമായും ദൃശ്യപരമായും ശ്രദ്ധ നേടിയ സിനിമയാണ്. K.G.F ചാപ്റ്റർ 2- ന്റെ ചിത്രീകരണം 2019 മാർച്ചിൽ ആരംഭിച്ചു. ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം ഇതിനകം K.G.F: അധ്യായം 1 സമയത്ത് ചിത്രീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരിനടുത്ത് ഒരു പ്രാരംഭ റൗണ്ട് ചിത്രീകരണത്തിന് ശേഷം, 2019 ഓഗസ്റ്റിൽ കോളാർ ഗോൾഡ് ഫീൽഡിലെ സയനൈഡ് കുന്നുകളിൽ ചിത്രീകരണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!