ലൈംഗികവേഴ്ചാസമയത്ത് ചില സ്ത്രീകള്‍ക്ക് സ്ഖലനം പോലെയുള്ള അനുഭവം ഉള്ളതായി പഠനങ്ങളും സര്‍വെകളും തെളിയിച്ചിട്ടുണ്ട്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് വാത്സ്യായനന്റെ കാമസൂത്രത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ അഞ്ചു മുതല്‍ 50 ശതമാനം സ്ത്രീകള്‍ക്കും ‘സ്ഖലനം’ അനുഭവപ്പെട്ടതായി കണ്ടെത്തി. നല്ലപോലെ ലൈംഗിക ഉത്തേജനം സംഭവിക്കുമ്പോള്‍ യോനിയില്‍ അമിതമായി കിനിയുന്ന ദ്രാവകം ചിലരില്‍ തുള്ളികളായി തെറിക്കുന്നു. ഇത് മൂത്രനാളിയുടെ അരികില്‍നിന്നും പുറത്തുവരുന്നതായിട്ടാണ് ചില ഗവേഷകര്‍ കണ്ടെത്തിയത് .
നേരെ മറിച്ച് ചില ഗവേഷകര്‍ ഇത് മൂത്രത്തിന്റെ ചില തുള്ളികള്‍ ഉത്തേജന സമയത്ത് പുറത്തുവരുന്നതാണ് എന്നും അഭിപ്രായപ്പെടുന്നു. രണ്ടിലേതായാലും ഇതിനെക്കുറിച്ച് ആലോചിച്ചു വിഷമിക്കാനില്ല. ഇത് രോഗാവസ്ഥയല്ല.