തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ബ്രിട്ടീഷ് മോഡലാണ് എമി ജാക്സൺ. താരം അടുത്തിടയ്ക്ക് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞിൻറെ പേര് ആൻഡ്രിയാസ് എന്നാണ്. ഇപ്പോൾ കുഞ്ഞുമായുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു എമിയും കാമുകനായ ജോര്‍ജും തങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്ന കാര്യം പുറത്തുവിട്ടത്. അന്ന് മുതൽ പല ഫോട്ടോകളും താരം ഇൻസ്റ്റയിലൂടെ പങ്കവെക്കാറുണ്ട്. നിറവയറുമായി നിൽക്കുന്ന ഫോട്ടോയും, ശരീരത്തിന്റെ മാറ്റങ്ങളുമെല്ലാം അമ്മയായ അന്നുമുതൽ താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുമായിരുന്നു.
പതിനാറാം വയസ്സിൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ ഏമി ജാക്സൺ 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. 2010-ൽ പുറത്തിറങ്ങിയ മദ്രാസി പട്ടണം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ചു. പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. തങ്കമകൻ, ഐ, തെരി, 2.0 എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ.