ഉപ്പും മുളകിലെ ലെച്ചു ആകാൻ ഇനി താനില്ല : കാരണം വെളിപ്പെടുത്തി ജൂഹി

‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ലെച്ചുവിനെ അറിയാത്ത മലയാളി പ്രേക്ഷകര്‍ കുറവാണ്. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ജൂഹി രുസ്തഗി. സീരിയലില്‍ ‘ലെച്ചു’ വിന്‍റെ വിവാഹം കഴിഞ്ഞത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ജൂഹിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച സുഹൃത്ത് രോവിന്‍ ജോര്‍ജുമൊത്തുള്ള ചിത്രങ്ങളും വൈറലായിരുന്നു. ജൂഹി പ്രണയത്തിലാണെന്നും സീരിയലില്‍ ഇനി അഭിനയിക്കില്ലെന്ന ചര്‍ച്ചകളും പുരോഗമിക്കുമ്പോഴാണ് സീരിയലില്‍ ഇനി തുടരില്ല എന്ന് ജൂഹി വെളിപ്പെടുത്തിയിരിക്കുന്നത്. യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജൂഹി ഇക്കാര്യം തുറന്നു പറഞ്ഞത്.
ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയില്‍ ഉഴപ്പിയിട്ടുള്ളതിനാൽ ‘ഉപ്പും മുളകി’ലേക്ക് ഇനിയില്ല എന്നാണ് ജൂഹി പറയുന്നത്. പഠിപ്പ് ഉഴപ്പിയപ്പോള്‍ പപ്പയുടെ കുടുംബത്തില്‍ നിന്ന് നല്ല രീതിയില്‍ സമ്മര്‍ദ്ദമുണ്ടായെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നും ജൂഹി കൂട്ടിച്ചേർത്തു.
സിനിമയില്‍ നല്ല അവസരം കിട്ടിയാൽ അഭിനയിക്കുമെന്നും ജൂഹി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!