കന്നഡ ബിഗ് ബോസ് താരവും നടിയുമായ രോഹിണി സിങ്ങിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ബംഗളൂരുവിലെ മാവല്ലിപുരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. കന്നഡ നടന് ജയ് ജഗ്ദീഷിന്റെ മകളുമായ അര്‍പ്പിതയ്ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുന്ന വഴിയില്‍ വാഹനം നിയന്ത്രണം വിട്ടു മരത്തില്‍ ഇടിച്ചു മറിയുകയായിരുന്നു ഉണ്ടായത്.
അര്‍പ്പിതയ്ക്കും സാരമായ പരിക്ക് പറ്റിയിരിക്കുകയാണ്. അപകടത്തില്‍ വാഹനം ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്. രോഹിണിയുടെ സഹോദരനും നടനുമായ ആദിത്യയാണ് അപകട വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും താരം പറഞ്ഞു.