സുശാന്ത് സിംഗിന്‍റെ ആത്മഹത്യ; ‘ദില്‍ ബേചാര’ അണിയറക്കാരെ ചോദ്യം ചെയ്യാൻ ബിഹാര്‍ പൊലീസ്

മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാന്‍ ബിഹാര്‍ പൊലീസ് രംഗത്ത്. സുശാന്ത് അവസാനമായി അഭിനയിച്ച് അടുത്തിടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയിരിക്കുന്ന ‘ദില്‍ ബേചാര’ എന്ന ചിത്രവുമായി ബന്ധപ്പെട്ടവരെയാവും ബിഹാര്‍ പൊലീസ് ചോദ്യം ചെയുന്നത്. സുശാന്ത് സിംഗിന്‍റെ മരണത്തില്‍ മുന്‍ കാമുകി റിയ ചക്രവര്‍ത്തിയുടെ പങ്ക് അന്വേഷിക്കണമെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ ഊന്നിയാണ് ബിഹാര്‍ പൊലീസിന്‍റെ പുതിയ അന്വേഷണം എത്തിയിരിക്കുന്നത്.

എന്നാൽ അതേസമയം സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ആദ്യം മുതല്‍ തന്നെ അന്വേഷിക്കുന്നത് മുംബൈ പൊലീസ് ആണ്. നടന്‍റെ ആത്മഹത്യയുടെ പിന്നിലുള്ള കാരണവും അതില്‍ ബോളിവുഡ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ എന്നതുമാണ് മുംബൈ പൊലീസ് പ്രധാനമായും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. സിനിമാമേഖലയിലെ പ്രമുഖരടക്കം നിരവധി പേരെ മുംബൈ പൊലീസ് ഇതിനകം ചോദ്യം ചെയ്തിരിക്കുന്നതും. എന്നാൽ അതേസമയം രണ്ട് സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പുകളുടെ വ്യത്യസ്ത അന്വേഷണങ്ങള്‍ അഭിപ്രായവ്യത്യാസങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്.

സുശാന്ത് കേസുമായി ബന്ധപ്പെട്ട തങ്ങളുടെ അന്വേഷണവുമായി മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി കഴിഞ്ഞ ദിവസം ആരോപിക്കുകയുണ്ടായി. ബിഹാര്‍ പൊലീസ് നടത്തുന്ന നീതിയുക്തമായ അന്വേഷണത്തിന് മുംബൈ പൊലീസ് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. എന്നാൽ അതേസമയം സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തി അടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്ന കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ അന്വേഷണവും നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!