നമ്മുടെ ജനനം മുതല്‍ത്തന്നെ ലൈംഗികത്വം ജീവിതത്തില്‍ അനുഭവപ്പെടുന്നുണ്ട്.

നമ്മുടെ ജനനം മുതല്‍ത്തന്നെ ലൈംഗികത്വം ജീവിതത്തില്‍ അനുഭവപ്പെടുന്നുണ്ട്. ശിശുക്കള്‍ യാതൊരു കളങ്കവുമില്ലാതെതന്നെ അവരുടെ ലൈംഗികാവയവങ്ങളെ തലോടുന്നുണ്ട്. കുറച്ചുകൂടി പ്രായം കൈവന്ന സ്‌കൂള്‍കുട്ടികളായിത്തീരുമ്പോള്‍ അവര്‍ സ്വയംഭോഗത്തിലേര്‍പ്പെട്ടുവെന്നു വരാം. അവരുടെ ലൈംഗിക അവയവങ്ങളെ പരസ്​പരം പരിശോധിച്ച് സംതൃപ്തി നേടിയെന്നും വരാം.

സെക്ഷ്വല്‍ എയ്ജ് ക്വാഷ്യന്റ് എന്ന ഒന്നുണ്ട്. അത് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ അടിസ്ഥാന കഴിവുകള്‍ നിര്‍ണയിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തു പറയുന്നുവെന്നതല്ല പ്രധാനം. സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എങ്ങനെ വിലയിരുത്തുന്നുവെന്നതാണ് ഏറ്റവും പ്രധാനം. ലൈംഗിക സംഭോഗം വിവാഹിതരായ ദമ്പതികളുടെയിടയില്‍ മാത്രമേ കാണപ്പെടുവാന്‍ പാടുള്ളുവെന്ന് വിശ്വസിക്കുകയാണെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള്‍ ദാമ്പത്യജീവിതം വര്‍ഷങ്ങളായി പരസ്​പര ധാരണയോടെ സംതൃപ്തിയോടെ നിലനിര്‍ത്തി വരുന്നുവെന്നാണ്.

പക്വതയാര്‍ന്ന സെക്‌സ് എയ്ജ് ക്വാഷ്യന്റ് നിങ്ങളില്‍ കാണപ്പെടുന്നുവെന്നര്‍ഥം. ചെറുപ്പകാലം മുതല്‍ പക്വതയാര്‍ന്ന ലൈംഗിക ബന്ധങ്ങള്‍ ഏറ്റെടുക്കുന്നതുവരെയുള്ള തുടര്‍ച്ചയായുള്ള കാലങ്ങളിലെ സെക്‌സ് എയ്ജ് ക്വാഷ്യന്റ് പരിശോധിക്കുകയാണെങ്കില്‍ വളര്‍ച്ചയ്ക്കും പക്വത പ്രാപിക്കുന്നതിനും പൂര്‍ണത കൈവരിക്കുന്നതിനും സാധ്യതകള്‍ കാണപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!