മണിയറയിലെ അശോകനിലെ ആദ്യ ഗാനം യുട്യൂബിൽ തരംഗമാകുന്നു

നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മണിയറയിലെ അശോകൻ.  വെയ് ഫെയ്‌ററിന്റെ ബാനറിൽ നടൻ ദുൽഖർ സൽമാൻആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ദുൽഖറും, ഗ്രിഗറിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. “ഉണ്ണിമായ” ഗാനം യുട്യൂബിൽ ഒരു മില്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ്.

അനുപമയും, ഗ്രിഗറിയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ദുൽഖർ സൽമാനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. വിനീത് കൃഷ്ണൻ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.  ഛായാഗ്രാഹകൻ സജാദ് കക്കു ആണ്. സംവിധായകനും ഛായാഗ്രാഹകനുമടക്കം ഒട്ടനവധി പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. നടി അനുപമ പരമേശ്വരൻ ഈ ചിത്രത്തിൽ സഹ സംവിധായികയായി പ്രവർത്തിച്ചു. ചിത്രത്തിന് ഈ പേര് നിർദ്ദേശിച്ചത് രമേഷ് പിഷാരടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!