വിദ്യാ ബാലൻ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ശകുന്തള ദേവി. ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അനു മേനോൻ ആണ് ശകുന്തളാ ദേവിയുടെ ജീവിത കഥ പ്രമേയമാക്കി ചിത്രം ഒരുക്കുന്നത്. ഗണിതശാസ്ത്രജ്ഞയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും ശ്രദ്ധേയയായ ശകുന്തള ദേവിയുടെ ജീവിതം വിദ്യാ ബാലൻ വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.
1929ല്‍ ബംഗളൂരുവില്‍ ഒരു യാഥാസ്ഥിതിക കര്‍ണാടക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശകുന്തളാദേവി മൂന്നു വയസ്സു മുതല്‍ കണക്കിലെ അമാനുഷിക പ്രതിഭ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ ജീവിതാവസാനം വരെയുളള കാലയളവിലെ കഥയാണ് ചിത്രം പറയുന്നത്. സോണി പിക്ച്ചേഴ്സും അബണ്ടന്‍ഷ്യ എന്റര്ടെയ്ന്മെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബോക്സ് ഓഫീസില്‍ 200 കോടിയുടെ വിജയം കൊയ്ത മിഷന് മംഗളിന് ശേഷം വിദ്യാബാലന് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്.