ബോളിവുഡ് ചിത്രം ദിൽ ബേച്ചാരയിലെ പുതിയ ഗാനം കാണാം

സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച സിനിമ പ്രേക്ഷകർക്ക് മുന്നില്‍കഴിഞ്ഞ ആഴ്ച എത്തി. മുകേഷ് ഛബ്രയുടെ സംവിധാനത്തില്‍ സുശാന്ത് നായകനായെത്തുന്ന ‘ദില്‍ ബേചാര’ എന്ന ചിത്രം തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് ഡയറക്ട് ഒടിടി റിലീസ് ആയാണ് എത്തിയത്. ഡിസ്‍നി + ഹോട്ട്സ്റ്റാറില്‍ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു.

സുശാന്തിനു നൽകാൻ കഴിയുന്ന ഏറ്റവും മികച്ച യാത്രയയപ്പാണ് ചിത്രമെന്ന് ആരാധകർ പറയുന്നു. നിരവധി ആളുകൾ ചിത്രം കണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. ജോൺ ഗ്രീനിന്റെ പ്രസിദ്ധമായ നോവൽ ‘ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസ്’ന്റെ ഹിന്ദി സിനിമാ പതിപ്പാണ് ദിൽ ബേച്ചാര. പുസ്തകത്തിന്റെ ഹോളിവുഡ് പതിപ്പിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഷൈലിൻ വൂഡ്‌ലിയും അൻസൽ ഇഗോർട്ടുമായിരുന്നു. അഗസ്റ്റസും ഹേസൽ ഗ്രേസും ആണ് ഇംഗ്ലീഷിൽ കഥാപാത്രങ്ങളുടെ പേര്.

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സഞ്ജന സംഗിയാണ് നായികയായി എത്തിയിരിക്കുന്നത്. സെയ്‍ഫ് അലി ഖാന്‍, സാഹില്‍ വാഹിദ്, ശാശ്വത ചാറ്റര്‍ജി, സ്വാസ്തിത മുഖര്‍ജി, മിലിന്ത് ഗുണജി, ജാവേദ് ജെഫ്രി, ആദില്‍ ഹുസൈന്‍, മലയാളത്തിലെ മുതിര്‍ന്ന അഭിനേത്രി സുബ്ബലക്ഷ്‍മി തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ഓസ്‌കർ ലഭിച്ച ഇന്ത്യൻ സംഗീതജ്ഞൻ എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതമൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!