സെക്‌സിനിടയില്‍ കോംപ്ലക്‌സുകള്‍ നന്നല്ല

പലരുടെയും മനസ്സില്‍ സെക്‌സിനെ കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ തന്നെയുണ്ട്. പ്രായമായവര്‍ പോലും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് സെക്‌സ്.സാധാരണക്കാരുടെ മനസ്സില്‍ സെക്‌സിനെ കുറിച്ചുള്ള പല അബദ്ധധാരണകള്‍ ഉണ്ട്. സ്ഖലനത്തില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ചില പുരുഷന്മാരുണ്ട്. എന്നാല്‍ അവന്റെ സന്തോഷത്തെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ചുംബനവും സ്വയംഭോഗവും കെട്ടിപ്പിടുത്തവുമെല്ലാം അവനെ കൂടുതല്‍ ആനന്ദിപ്പിക്കും. ഈ മൂഡ് ഉണ്ടാക്കുന്നു എന്ന് മാത്രം.

സെക്‌സിന് ചുക്കാന്‍ പിടിയ്‌ക്കേണ്ടത് പുരുഷനാണെന്ന തെറ്റിദ്ധാരണ സജീവമാണ്. എന്നാല്‍ സെക്‌സിന്റെ നിയന്ത്രണം സ്ത്രീയേറ്റെടുത്തുവെന്നതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സെക്‌സിനിടയില്‍ ഇത്തരം കോംപ്ലക്‌സുകള്‍ നന്നല്ല. സെക്‌സ് നന്നാകാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആണിന്റെ കഴിവുകേടാണെന്ന ചിന്തയുണ്ട്. അവന്‍ നന്നായി പെര്‍ഫോം ചെയ്യാത്തതുകൊണ്ടാണ് സെക്‌സ് ആസ്വാദ്യമാകാത്തത് എന്നു ചിന്തിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളും പലപ്പോഴും സെക്‌സിനെ പ്രതികൂലമായി ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!