ബോബി ഡിയോൾ നായകനായ ‘ക്ലാസ് ഓഫ് 83’യുടെ ട്രെയിലർ റിലീസ് ചെയ്തു. ബോബി ഡിയോൾ നായകനായി എത്തുന്ന ചിത്രം പോലീസ് കഥയാണ് പറയുന്നത്. അതുൽ സബർവാൾ സംവിധാനം ചെയ്ത ചിത്രത്തിന് വിജു ഷാ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാൻറെ റെഡ് ചില്ലിസ് നിർമിച്ച നെറ്റ്ഫ്ളിക്സ് ചിത്രം ആഗസ്റ്റ് 21ന് റിലീസ് ചെയ്യും.ബോബി ഡിയോൾ ഡീൻ വിജയ് സിംഗ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ക്രൈം ഡ്രാമയായി എത്തുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് എടുത്തിരിക്കുന്നത്. അനൂപ് സോണി, ജോയ് സെൻഗുപ്ത, നിനാദ് മഹാജാനി, വിശ്വജിത് പ്രധാൻ, ഭൂപേന്ദ്ര ജാദാവത്ത്, സമീർ , ഹിതേഷ് ഭോരാജ്, പൃഥ്വിക് പ്രതാപ് എന്നിവരും അഭിനയിക്കുന്നു.