കൊറോണ വൈറസ് എന്ന മാരകമായ വ്യാധിയിൽ നിന്ന് നടൻ അഭിഷേക് ബച്ചന് നെഗറ്റീവ് സ്ഥിരീകരിച്ചു. തന്റെ ആരോഗ്യത്തെക്കുറിച്ച് പതിവായി ആരാധകരെ അപ്ഡേറ്റ് ചെയ്യുന്ന താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവര്ക്കും അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
ബച്ചൻ കുടുബത്തിലെ നാല് പേർക്കാണ് അസുഖം സ്ഥിരീകരിച്ചത്. അമിതാബ് ബച്ചനും, അഭിഷേക് ബച്ചനും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഐശ്വര്യക്കും, മകൾ ആരധ്യക്കും കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 11ന് ആണ് അമിതാബിനും, അഭിഷേകിനും അസുഖം സ്ഥിരീകരിച്ചത്. ഐശ്വര്യ റായ് ബച്ചനെയും മകൾ ആര്യയെയും നേരിയ കോവിഡ് -19 ലക്ഷണങ്ങൾ കാണിച്ചതോടെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് -19 വൈറസിന് നെഗറ്റീവ് പരിശോധന നടത്തിയ അമിതാഭ് ബച്ചനെ 2020 ഓഗസ്റ്റ് 2 ന് നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.