പ്രൈം വീഡിയോയുടെ ഒറിജിനൽ 2018 സീരീസ് ബ്രീത്തിന്റെ രണ്ടാം സീസണിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഭിഷേക് ബച്ചൻ ആണ്. അഭിഷേകിൻറെ ആദ്യ വെബ് സീരിസ് ആണിത്. ബ്രീത്: ഇൻ ടു ദി ഷാഡോസ് എന്ന് പേരിട്ടിരിക്കുന്ന ഈ സീരിസിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ജൂലൈ 10 മുതൽ പ്രൈം വീഡിയോയിൽ ബ്രീത്ത് പ്രദർശനത്തിന് എത്തി.
സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ രണ്ടാം സീസണിൽ നിത്യ മേനെൻ, സയാമി ഖേർ, അമിത് സാദ് എന്നിവരും അഭിനയിക്കും. ആദ്യ സീസണിലെ ഇൻസ്പെക്ടർ കബീർ സാവന്ത് എന്ന കഥാപാത്രത്തെ അമിത് അവതരിപ്പിക്കും. നിത്യ മേനന്റെ ഡിജിറ്റൽ അരങ്ങേറ്റവും ഈ പരമ്പര അടയാളപ്പെടുത്തും. ബ്രീത്തിന്റെ ആദ്യ ഭാഗത്തിൽ ആർ മാധവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അബുൻഡാന്റിയ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ പരമ്പരയുടെ രണ്ടാം സീസൺ സംവിധാനം ചെയ്യുന്നത് മായങ്ക് ശർമയാണ്, ആദ്യ ഭാഗം സംവിധാനം ചെയ്തതും മായങ്ക് ആണ്.