“സര്‍ക്കാരു വാരി പാട്ട”യിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ഗീത ഗോവിന്ദം എന്ന സിനിമയുടെ സംവിധായകന്‍ പരശുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സര്‍ക്കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് മഹേഷ് ബാബു അടുത്തതായി അഭിനയിക്കുന്നത്. മഹേഷ് ബാബുവിൻറെ ജന്മദിനമായ ഇന്ന് ചിത്രത്തിന്‍റെ പുതിയ  പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവിട്ടു. കാത് കുത്തിയ കഴുത്തില്‍ ഒരു രൂപ നാണയത്തിന്റെ ടാറ്റൂ ചെയ്തിരിക്കുന്ന ലുക്കിൽ ഉള്ള പോസ്റ്റർ ആണ് ആദ്യം അണിയറപ്രവർത്തകർ ഫസ്റ്റ് ലുക് പോസ്റ്ററായി പുറത്തിറക്കിയത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ രാം അചന്തയാണ് സിനിമ നിര്‍മിക്കുന്നത്. എസ്.എസ്. തമനാണ് സിനിമയുടെ സംഗീത സംവിധാനം. നായിക ആരെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. കീർത്തി സുരേഷ് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!