ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്ന ‘സഡകി’ന്റെ രണ്ടാം ഭാഗമായ ‘സഡക് 2’ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ലോക്ക്ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ തിയേറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ ആഗസ്ററ് 28-ന് ചിത്രം റിലീസ് ചെയ്യും.
സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ, പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ഡെ, മോഹൻ കപൂർ, അക്ഷയ് ആനന്ദ് എന്നിവരാണ് ‘സഡക് 2 ‘ വിലെ അഭിനേതാക്കൾ. ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ്.