വിജയ് സേതുപതിയുടെ പുതിയ മലയാള ചിത്രം !!!

വിജയ് സേതുപതി വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന് പുതിയ റിപ്പോർട്ട്. ‘കെയർ ഓഫ് സൈറ ബാനു’ എന്ന ചിത്രത്തിനായി തിരക്കഥയൊരുക്കിയ ആർജെ ഷാനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുക. വിജയ് സേതുപതിക്കൊപ്പം ബിജു മേനോൻ, മഞ്ജു വാര്യർ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ടാവുമെന്ന് സൂചനയുണ്ട്.

ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് വിവരം. മലയാളം, തമിഴ് ഭാഷകളിലായി ചിത്രം പുറത്തിറങ്ങുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം വിജയ് സേതുപതിക്കൊപ്പമുളള ഒരു ചിത്രം ഫേസ്ബുക്ക് പേജില്‍ ഷാന്‍ പങ്കുവെച്ചിരുന്നു. ഇതേത്തുടർന്നാണ് സിനിമയെപ്പറ്റി റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാലും സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.

ജയറാമിനൊപ്പം മാർക്കോണി മത്തായി എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ആദ്യമായി ഒരു മലയാള സിനിമയിൽ അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!